2018 ഫിഫ ലോകകപ്പ് മല്‍സരക്രമം ഇന്ത്യന്‍ സമയത്തില്‍

*ക്രമ നമ്പര്‍, മല്‍സരം, തിയ്യതി, ദിവസം, സമയം*
*1. റഷ്യ X സൗദി അറേബ്യ 14 ജൂണ്‍ 2018 വ്യാഴം 8.30 pm*
*2. ഈജിപ്ത് X ഉറുഗ്വേ 15 ജൂണ്‍ 2018 വെള്ളി 5.30 pm*
*3 മൊറോക്കോX ഇറാന്‍*
*15 ജൂണ്‍ 2018 വെള്ളി 8.30 pm*
*4. പോര്‍ച്ചുഗല്‍ X സ്‌പെയിന്‍ 15 ജൂണ്‍ 2018 വെള്ളി 11.30 pm*
*5. ഫ്രാന്‍സ് X ആസ്‌ത്രേലിയ 16 ജൂണ്‍ 2018 ശനി 3.30 pm*
*6. അര്‍ജന്റീന X ഐസ്‌ലന്‍ഡ് 16 ജൂണ്‍ 2018 ശനി 6.30 pm*
*7. പെറു X ഡെന്‍മാര്‍ക്ക് 16 ജൂണ്‍ 2018 ശനി 9.30 pm*
*8. ക്രൊയേഷ്യ X നൈജീരിയ 17 ജൂണ്‍ 2018 ഞായര്‍ 12.30 am*
*9. കോസ്റ്ററിക്ക X സെര്‍ബിയ 17 ജൂണ്‍ 2018 ഞായര്‍ 5.30 pm*
*10. ജര്‍മനി X മെക്‌സിക്കോ 17 ജൂണ്‍ 2018 ഞായര്‍ 8.340 pm*
*11. ബ്രസീല്‍ X സ്വിറ്റ്‌സര്‍ലന്‍ഡ് 17 ജൂണ്‍ 2018 ഞായര്‍ 11.30 pm*
*12. സ്വീഡന്‍ X ദക്ഷിണ കൊറിയ 18 ജൂണ്‍ 2018 തിങ്കള്‍ 5.30 pm*
*13. ബെല്‍ജിയം X പനാമ 18 ജൂണ്‍ 2018 തിങ്കള്‍ 8.30 pm*
*14. ഇംഗ്ലണ്ട് X തുനീഷ്യ 18 ജൂണ്‍ 2018 തിങ്കള്‍ 11.30 pm*
*15. കൊളംബിയ X ജപ്പാന്‍ 19 ജൂണ്‍ 2018 ചൊവ്വ 5.30 pm*
*16. പോളണ്ട് X സെനഗല്‍ 19 ജൂണ്‍ 2018 ചൊവ്വ 8.30 pm*
*17. റഷ്യ X ഈജിപ്ത് 19 ജൂണ്‍ 2018 ചൊവ്വ 11.30 pm*
*18. പോര്‍ച്ചുഗല്‍ X മൊറോക്കോ 20 ജൂണ്‍ 2018 ബുധന്‍ 5.30 pm*
*19. ഉറുഗ്വേ X സൗദി അറേബ്യ 20 ജൂണ്‍ 2018 ബുധന്‍ 8.30 pm*
*20. സ്‌പെയിന്‍ X ഇറാന്‍ 20 ജൂണ്‍ 2018 ബുധന്‍ 11.30 pm*
*21. ഡെന്‍മാര്‍ക്ക് X ആസ്‌ത്രേലിയ 21 ജൂണ്‍ 2018 വ്യാഴം 5.30 pm*
*22. ഫ്രാന്‍സ് X പെറു 21 ജൂണ്‍ 2018 വ്യാഴം 8.30 pm*
*23. അര്‍ജന്റീന X ക്രൊയേഷ്യ 21 ജൂണ്‍ 2018 വ്യാഴം 11.30 pm*
*24. ബ്രസീല്‍ X കോസ്റ്ററിക്ക 22 ജൂണ്‍ 2018 വെള്ളി 5,30 pm*
*25. നൈജീരിയ X ഐസ്‌ലന്‍ഡ് 22 ജൂണ്‍ 2018 വെള്ളി 8.30 pm*
*26. സെര്‍ബിയ X സ്വിറ്റ്‌സര്‍ലന്‍ഡ് 22 ജൂണ്‍ 2018 വെള്ളി 11.30 pm*
*27. ബെല്‍ജിയം X തുനീഷ്യ 23 ജൂണ്‍ 2018 ശനി 5.30 pm*
*28. ദക്ഷിണ കൊറിയ X മെക്‌സിക്കോ 23 ജൂണ്‍ 2018 ശനി 8.30 pm*
*29. ജര്‍മനി X സ്വീഡന്‍ 23 ജൂണ്‍ 2018 ശനി 11.30 pm*
*30. ഇംഗ്ലണ്ട് X പനാമ 24 ജൂണ്‍ 2018 ഞായര്‍ 5.30 pm*
*31. ജപ്പാന്‍ X സെനഗല്‍ 24 ജൂണ്‍ 2018 ഞായര്‍ 8.30 pm*
*32. കൊളംബിയ X പോളണ്ട് 24 ജൂണ്‍ 2018 ഞായര്‍ 11.30 pm*
*33. സൗദി അറേബ്യ X ഈജിപ്ത് 25 ജൂണ്‍ 2018 തിങ്കള്‍ 7.30 pm*
*34. ഉറുഗ്വേ X റഷ്യ 25 ജൂണ്‍ 2018 തിങ്കള്‍ 7.30 pm*
*35. പോര്‍ച്ചുഗല്‍ X ഇറാന്‍ 25 ജൂണ്‍ 2018 തിങ്കള്‍ 11.30 pm*
*36. സ്‌പെയിന്‍ X മൊറോക്കോ 25 ജൂണ്‍ 2018 തിങ്കള്‍ 11.30 pm*
*37. ആസ്‌ത്രേലിയ X പെറു 26 ജൂണ്‍ 2018 ചൊവ്വ 7.30 pm*
*38. ഫ്രാന്‍സ് X ഡെന്‍മാര്‍ക്ക് 26 ജൂണ്‍ 2018 ചൊവ്വ 7.30 pm*
*39. അര്‍ജന്റീന X നൈജീരിയ 26 ജൂണ്‍ 2018 ചൊവ്വ 11.30 pm*
*40. ഐസ്‌ലന്‍ഡ് X ക്രൊയേഷ്യ 26 ജൂണ്‍ 2018 ചൊവ്വ 11.30 pm*
*41. ജര്‍മനി X ദക്ഷിണ കൊറിയ 27 ജൂണ്‍ 2018 ബുധന്‍ 7.30 pm*
*42. മെക്‌സിക്കോ X സ്വീഡന്‍ 27 ജൂണ്‍ 2018 ബുധന്‍ 7.30 pm*
*43. സ്വിറ്റ്‌സര്‍ലന്‍ഡ് X കോസ്റ്ററിക്ക 27 ജൂണ്‍ 2018 ബുധന്‍ 11.30 pm*
*44. ബ്രസീല്‍ X സെര്‍ബിയ 27 ജൂണ്‍ 2018 ബുധന്‍ 11.30 pm*
*45. കൊളംബിയ X സെനഗല്‍ 28 ജൂണ്‍ 2018 വ്യാഴം 7.30 pm*
*46. ജപ്പാന്‍ X പോളണ്ട് 28 ജൂണ്‍ 2018 വ്യാഴം 7.30 pm*
*47. ഇംഗ്ലണ്ട് X ബെല്‍ജിയം 28 ജൂണ്‍ 2018 വ്യാഴം 11.30 pm*
*48. പനാമ X തുനീഷ്യ 28 ജൂണ്‍ 2018 വ്യാഴം 11.30 pm*
*പ്രീക്വാര്‍ട്ടര്‍ ഫൈനല്‍*
*49. ഗ്രൂപ്പ് എ വിന്നര്‍ X റണ്ണറപ്പ് ഗ്രൂൂപ്പ് ബി 30 ജൂണ്‍ 2018 ശനി 7.30 pm*
*50. ഗ്രൂൂപ്പ് സി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് ഡി 30 ജൂണ്‍ 2018 ശനി 11.30 pm*
*51. ഗ്രൂപ്പ് ബി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് എ 1 ജൂലൈ 2018 ഞായര്‍ 7.30 pm*
*52. ഗ്രൂപ്പ് ഡി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് സി 1 ജൂലൈ 2018 ഞായര്‍ 11.30 pm*
*53. ഗ്രൂപ്പ് ഇ വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് എഫ് 2 ജൂലൈ 2018 തിങ്കള്‍ 7.30 pm*
*54. ഗ്രൂപ്പ് ജി വിന്നര്‍ X റണ്ണറപ്പ് ഗ്രൂപ്പ് എച്ച് 2 ജൂലൈ 2018 തിങ്കള്‍ 11.30 pm*
*55. ഗ്രൂൂപ്പ് എഫ് വിന്നര്‍ X റണ്ണറപ്പ് ഗ്രൂൂപ്പ് ഇ 3 ജൂലൈ 2018 ചൊവ്വ 7.30 pm*
*56. ഗ്രൂപ്പ് എച്ച് വിന്നര്‍ X റണ്ണറപ്പ് ഗ്രൂൂപ്പ് ജി 3 ജൂലൈ 2018 ചൊവ്വ 11.30 pm*
*ക്വാര്‍ട്ടര്‍ ഫൈനല്‍*
*57. വിന്നര്‍ മല്‍സരം 49 X വിന്നര്‍ മല്‍സരം 50 6 ജൂലൈ 2018 വെള്ളി 7.30 pm*
*58. വിന്നര്‍ മല്‍സരം 53 X വിന്നര്‍ മല്‍സരം 54 6 ജൂലൈ 2018 വെള്ളി 11.30 pm*
*59. വിന്നര്‍ മല്‍സരം 55 X വിന്നര്‍ മല്‍സരം 56 7 ജൂലൈ 2018 ശനി 7.30 pm*
*60. വിന്നര്‍ മല്‍സരം 51 X വിന്നര്‍ മല്‍സരം 52 7 ജൂലൈ 2018 ശനി 11.30 pm*
*സെമി ഫൈനല്‍*
*61. വിന്നര്‍ മല്‍സരം 57 X വിന്നല്‍ മല്‍സരം 58 10 ജൂലൈ 2018 ചൊവ്വ 11.30 pm*
*62. വിന്നര്‍ മല്‍സരം 59 X വിന്നര്‍ മല്‍സരം 60 11 ജൂലൈ 2018 ബുധന്‍ 11.30 pm*
*ലൂസേഴ്‌സ് ഫൈനല്‍*
*63. മല്‍സരം 61ല്‍ തോറ്റവര്‍ X മല്‍സരം*
*62ല്‍ തോറ്റവര്‍ 14 ജൂലൈ 2018 ശനി 7.30 pm*
*64. ഫൈനല്‍ 15 ജൂലൈ 2018 ഞായര്‍ 8.30 pm (വേദി, ലുസ്‌നി് സ്‌റ്റേഡിയം, മോസ്‌ക്കോ)*

Advertisements

ആരും അറിഞ്ഞില്ല കണ്ണുകാണില്ലെന്ന്

ആരും അറിഞ്ഞില്ല നവ വൈദികന് കണ്ണുകാണില്ലെന്ന്… ജീവിതം ക്രിസ്തുവിനോട് ചേർത്ത് വച്ച ഒരു വൈദികന്റെ വേദനാജനകമായ അനുഭവം.

ഡോക്ടർ ഒരു ദിവസം വന്ന് നോക്കുമ്പോൾ ബി.പി സാധാരണ നിലയിലായിരിക്കുന്നു. അങ്ങനെ ഡിസ്ചാർജായി. വലത്തെ കണ്ണിന് ഇരുപതു ശതമാനം കാഴ്ച പിന്നീട് തിരിച്ചുകിട്ടി. ടാബ് നോക്കി വചനം വായിക്കാമെന്നായി. ഒന്നരവർഷം അങ്ങനെ ശുശ്രൂഷകൾ തുടർന്നു. അതിനുശേഷം ദൈവം ആ കാഴ്ചയും തിരിച്ചെടുത്തു. ഓരോ ദിവസവും വായിക്കേണ്ട വചനം കാണാപാഠം പഠിക്കാനുള്ള കൃപ ദൈവം നൽകി. ടാബ് നോക്കി വായിക്കാനുള്ള കൃപ വീണ്ടും ലഭിച്ചു.
കാഴ്ചയുടെ-കാണാപ്പുറങ്ങൾ…..
ഉൾക്കണ്ണിലൂടെ മാത്രമേ ലോകത്തെ കാണാൻ ഫാ. പോൾ കള്ളിക്കാടന് കഴിയൂ എന്നിട്ടും അദേഹത്തിന്റെ മനസിനും മുഖത്തിനും തികഞ്ഞ ശാന്തത. കാണാനെത്തുന്ന വരെ വിശ്വാസദീപ്തിയിലേക്ക് നയിക്കുകയാണ് പോളച്ചനിന്ന്. മുമ്പിലുള്ള ലോകത്തെ വിശ്വാസവെളിച്ചത്തിൽ ഉത്സവമാക്കി മാറ്റിയ അദേഹത്തിന്റെ ജീവിതം അഭിഷിക്തർക്കും വിശ്വാസികൾക്കുമൊരു പാഠപുസ്തകമാണ്.
തൃശൂർ അതിരൂപതയിലെ അരിമ്പൂർ-വെളുത്തൂർ ഇടവകാംഗമായ ഫാ. പോൾ കള്ളിക്കാടൻ, മാതാപിതാക്കളുടെ മൂന്നു മക്കളിൽ രണ്ടാമനാണ്. രണ്ട് ആണും ഒരു പെണ്ണും. നാലു കിലോമീറ്റർ അകലെയായിരുന്നു പോളച്ചന്റെ ചെറുപ്പകാലത്ത് ഇടവകയായ അരിമ്പൂർ ദൈവാലയം. അതുകൊണ്ടുതന്നെ സ്ഥിരമായി ദൈവാലയത്തിൽ പോകുന്നത് ശീലമല്ലായിരുന്നു. പക്ഷേ അവധിക്കാലത്ത് അമ്മവീടിനടുത്തുള്ള ദൈവാലയത്തിൽ സ്ഥിരമായി പോയിരുന്നു.
രണ്ടായിരത്തിലധികം വീടുകളുള്ള വലിയ ഇടവകയാണ് അരിമ്പൂർ. അതുകൊണ്ടുതന്നെ സ്‌കൂൾ അവധിക്കാലത്ത് ദൈവാലയത്തിൽ ധാരാളം സെമിനാരി വിദ്യാർത്ഥികളുണ്ടായിരുന്നു. അന്ന് വലിയ ആഴ്ചയിലെ തിരുക്കർമങ്ങൾക്ക് കുർബാനയ്ക്ക് കൂടിയിരുന്നത് ബ്രദേഴ്‌സായിരുന്നു. ഇതൊക്കെ കണ്ടും കേട്ടും വളർന്നുവന്ന പോളിന്റെ മനസിൽ ഒരു വൈദികനാകണമെന്ന ആഗ്രഹം കൂടുതൽ കരുത്താർജിച്ചു. ദൈവാലയവുമായുള്ള വലയത്തിൽത്തന്നെയാണ് പോളിന്റെ ബാല്യകാലം. ആ കൂട്ടായ്മയിലാണ് പോൾ സന്തോഷിച്ചിരുന്നതും.
അങ്ങനെ വൈദികനാകാനുള്ള ആഗ്രഹത്തിൽ 2003-ൽ സെമിനാരിയിൽ ചേർന്നു. കോട്ടയം-വടവാതൂർ സെമിനാരിയിലായിരുന്നു ഫിലോസഫി പഠനം. തിയോളജി പഠനത്തിനായി മുളയം മേരിമാത മേജർ സെമിനാരിയിലെത്തി. രണ്ടാം വർഷം പഠനം കഴിയുന്നതോടെ എന്തോ ട്രാജഡി സംഭവിക്കാൻ പോകുന്നതായുള്ള ഒരനുഭവം ബ്ര. പോളിനുണ്ടായി. അദ്ദേഹം ഈ വിവരം ആധ്യാത്മിക പിതാവായ ഫാ. ടോണി നീലങ്കാവിലുമായി (ഇന്നത്തെ തൃശൂർ സഹായമെത്രാൻ) പങ്കുവച്ചു. ഒന്നും ഭയപ്പെടേണ്ട, ധൈര്യമായി മുന്നോട്ടുപോവുക എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
ആ അവധിക്കാലത്ത് ഇടവകകളിൽ കുട്ടികൾക്കുള്ള ക്യാമ്പുകളൊക്കെ നടത്തി മുന്നോട്ട് പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ബ്ര. പോൾ. ഒരു ദിവസം ഉണർന്നെഴുന്നേൽക്കുമ്പോൾ ബ്രദറിന്റെ ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതുപോലെ. ഉറക്കമുണർന്നതുകൊണ്ട് വല്ല സ്വപ്നവുമായിരിക്കുമെന്ന് കരുതി സമാധാനിക്കാൻ ശ്രമിച്ചു. എന്നാൽ അത് യാഥാർത്ഥ്യമാണെന്ന് വൈകാതെ മനസിലായി. വലത്തെ കണ്ണിന് കാഴ്ചയുള്ളതുകൊണ്ട് അന്ന് വീട്ടിലെത്തി അമ്മയെയുംകൊണ്ട് കാറോടിച്ച് ഒരു യാത്ര പോയി. എങ്കിലും രണ്ടു ദിവസം കഴിഞ്ഞിട്ടും അസ്വസ്ഥത മാറാതായപ്പോൾ കൂട്ടുകാരോട് വിവരം പറഞ്ഞു. അവർ കണ്ണ് നോക്കിയിട്ട് പറഞ്ഞു, ചെറിയ പാടപോലെ കാണുന്നു. തൃശൂർ ജൂബിലി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടപ്പോൾ ഇടത്തെ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. അവിടെ അഡ്മിറ്റായി ചികിത്സ ആരംഭിച്ചു. 2012 മെയ് 30-നാണ് ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടമായത്.
തൃശൂർ ജൂബിലിയിൽ നിന്ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ജൂബിലിയിൽവച്ച് കണ്ടുമുട്ടിയ ഒരു സിസ്റ്റർ പറഞ്ഞതിങ്ങനെയാണ്: ‘ബ്രദറേ, പേടിക്കണ്ട. ഒരു കണ്ണില്ലെങ്കിലും ജീവിക്കാൻ കഴിയും.’ അന്ന് ഇത് സന്തോഷത്തോടെയല്ല സ്വീകരിച്ചതെങ്കിലും വൈദികനായി വീണ്ടും സിസ്റ്ററെ കണ്ടുമുട്ടിയപ്പോൾ ഫാ. പോൾ പറഞ്ഞു: ”സിസ്റ്റർ പറഞ്ഞത് ശരിയാണ്. രണ്ടു കണ്ണില്ലെങ്കിലും നമുക്ക് ജീവിക്കാൻ കഴിയും.”
മധുര കണ്ണാശുപത്രിയിലേക്കാണ് പിന്നീട് അദേഹത്തെ കൊണ്ടുപോയത്. കാഴ്ച മുഴുവനായും തിരിച്ചുകിട്ടുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ മരുന്ന് കഴിക്കണമെന്നാണ് അവർ നിർദേശിച്ചത്. സെമിനാരിയിൽ മൂന്നാം വർഷ തിയോളജി പഠനം തുടങ്ങി. വളരെ പ്രധാനപ്പെട്ട വർഷം. വിശുദ്ധ കുർബാന, കുമ്പസാരം എന്നിവയെക്കുറിച്ചൊക്കെ ഗഹനമായി പഠിക്കുന്ന സമയം. ഈ വർഷത്തിന്റെ അവസാനത്തിലാണ് ഡീക്കൻപട്ടം. പത്താംക്ലാസുവരെ ഫുൾപാസ് പോലും കിട്ടാതിരുന്ന ബ്ര. പോളിന് സെമിനാരിയിലെത്തിയപ്പോൾ പഠനത്തിൽ നന്നായി മുന്നേറാനുള്ള കൃപ പരിശുദ്ധാത്മാവ് നൽകിയിരുന്നു.
ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടശേഷം നടന്ന പരീക്ഷയിൽ ബ്ര. പോൾ രണ്ടാം റാങ്ക് നേടി. കണ്ണിനെക്കുറിച്ചുള്ള ആകുലതകളൊക്കെ മാറാൻ റാങ്ക് കാരണമായി. മാത്രമല്ല, ഈ വിഷയം തുടർന്നു പഠിക്കാനുള്ള റെക്കമന്റേഷനോടുകൂടിയുള്ള റാങ്കാണ് ബ്രദറിന് ലഭിച്ചത്. ഡീക്കൻ പട്ടം ലഭിച ഡീക്കൻ പട്ടം ലഭിച്ചു. അതിനിടയിൽ വെളുത്തൂർ ഭാഗത്തുള്ള ഇരുന്നൂറ് വീട്ടുകാർക്ക് പുതിയ ഇടവക അനുവദിച്ചു. അതുകൊണ്ടുതന്നെ പുതിയ ഇടവകയിലെ ആദ്യത്തെ പട്ടമായിരിക്കും ബ്രദറിന്റേത് എന്ന് വ്യക്തമായി. ഇടവകയും കുടുംബങ്ങളും ബ്ര. പോളിന്റെ പട്ടത്തിനുവേണ്ടി പ്രാർത്ഥിച്ചൊരുങ്ങി.
പൗരോഹിത്യപട്ടത്തിനുശേഷം വൈകിട്ട് സഹോദരിയുടെ കുട്ടിയുടെ മാമോദീസ. പിറ്റേന്ന് ജ്യേഷ്ഠന്റെ മനഃസമ്മതം, മൂന്നാം ദിവസം കല്യാണം. സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഡീക്കന്മാരുടെ ധ്യാനത്തിൽ സംബന്ധിച്ച് പ്രാർത്ഥിച്ചൊരുങ്ങി. അതിനുശേഷം സെമിനാരിയിലെ ധ്യാനം.
മുന്നിൽ കൂരിരുട്ട്
ജനുവരി ഒന്നിന് രാവിലെയായിരുന്നു പട്ടം. എന്നാൽ ഡിസംബർ 15-ന് രാവിലെ വലത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. ബ്ര. പോളിന്റെ മുന്നിൽ നിഴൽമാത്രം. മുഴുവനായി കാഴ്ച നഷ്ടപ്പെട്ടെങ്കിലും പിറ്റേന്ന് ഏറ്റിരുന്ന പ്രസംഗം മുടക്കമില്ലാതെ നടത്തി. ‘കർത്താവിന്റെ സാന്നിധ്യം എന്നും അവനോടുകൂടെയുണ്ടായിരുന്നു’ എന്ന വചനഭാഗം ആഴത്തിൽ ധ്യാനിച്ചശേഷമാണ് ബ്ര. പോൾ വചനശുശ്രൂഷക്കായി വേദിയിൽ കയറിയത്.
തിരുപ്പട്ട സ്വീകരണത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കുമ്പോഴാണ് ബ്ര. പോളിന് വലത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഒരാഴ്ച കോയമ്പത്തൂർ അരവിന്ദ് ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടി. ഡിസംബർ 22-ന് ആശുപത്രിയിൽനിന്നും ഡിസ്ചാർജായി വീട്ടിലെത്തി. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞാണ് ഡോക്ടർമാർ മടക്കിയയച്ചത്. തപ്പിത്തടഞ്ഞ് വീട്ടിലെത്തിയ ബ്ര. പോളിനെ അമ്മ വാരിപ്പുണർന്നു. തന്റെ മകനുമാത്രം എന്തിനീ വേദനകൾ നൽകുന്നുവെന്ന് അമ്മ ദൈവത്തോട് ചോദിച്ചു. വേദനിച്ചു വീട്ടിൽ കഴിയുന്ന പിറ്റേന്ന് കൂട്ടുകാരിലൊരാൾ ഫോണിൽ വിളിച്ചു. പട്ടത്തിന് അണിയാനുള്ള കാപ്പയും തിരുവസ്ത്രങ്ങളും റെഡിയായിട്ടുണ്ട്. വാങ്ങിക്കാൻ വരുന്നില്ലേയെന്നായിരുന്നു അവരുടെ ചോദ്യം. ബ്ര. പോളിന്റെ ഉള്ളൊന്നു പിടഞ്ഞു. കാപ്പ കൈകളിലെടുത്ത് ഉള്ളുരുകി ബ്ര. പോൾ ഈശോയോട് ചോദിച്ചു: ”എന്റെ ഈശോയെ, ഒരു പ്രാവശ്യമെങ്കിലും ഇതണിയാൻ എനിക്ക് കഴിയുമോ?”
ജപമാല ചൊല്ലി കണ്ണീരോടെ പ്രാർത്ഥിച്ചതിന് എണ്ണമില്ല. ഒരു ദിവസമെങ്കിലും വൈദികനായി ബലിയർപ്പിക്കാൻ അനുവദിക്കണേയെന്നതായിരുന്നു പോളിന്റെ ആ നാളുകളിലെ പ്രാർത്ഥന. കണ്ണിന് കാഴ്ച ലഭിച്ച് തക്‌സ കാണാൻ സാധിക്കണം. പക്ഷേ വ്യത്യാസവുമുണ്ടായില്ല.
അക്കൊല്ലത്തെ ക്രിസ്മസ്ദിനം ദുഃഖവെള്ളിയുടെ അനുഭവമാണ് സമ്മാനിച്ചത്. 15 ഡീക്കന്മാരായിരുന്നു ബ്ര. പോളിന്റെ ബാച്ചിൽ. പതിനാലുപേരും വൈദികരായി. അവസാനത്തെ പട്ടമായിരുന്നു ബ്ര. പോളിന്റേത്. പട്ടം സ്വീകരിച്ച പതിനാല് നവവൈദികരും ബ്ര. പോളിന്റെ വീട്ടിലെത്തി തലയിൽ കൈവച്ച് തീക്ഷ്ണമായി പ്രാർത്ഥിച്ചു. പതിനാലുപേരുടെ പട്ടത്തിനും പോകേണ്ടതായിരുന്നു, കഴിഞ്ഞില്ല. എങ്കിലും അടുത്തുള്ള ദൈവാലയത്തിൽ നടന്ന പട്ടത്തിന് ബ്രദറിന്റെ നിർബന്ധപ്രകാരം ജ്യേഷ്ഠൻ കൊണ്ടുപോയി. കഴിഞ്ഞ വർഷം ഇതേ ദൈവാലയത്തിൽ നടന്ന മറ്റൊരു പട്ടത്തിന് ബ്ര. പോൾ അൾത്താരയിൽനിന്ന് സഹായിച്ചതാണ്. ഇന്ന് ഒന്നും കാണാനാകുന്നില്ല. ബ്ര. പോൾ കണ്ണീരോടെ സദസിലിരുന്നു.
അങ്ങനെ തിരുപ്പട്ടം സ്വീകരിക്കുന്നതിന്റെ തലേന്ന് അതായത് ഡിസംബർ 31-ന് പ്രഭാതമായി. അന്ന് ഫാ. ഷാജു ചിറയത്തും ഫാ. ജെയ്‌സൺ കൂനംപ്ലാക്കലുംകൂടി വീട്ടിലെത്തി. വിശുദ്ധ കുർബാനയുടെ പ്രാർത്ഥനകൾ കാണാപാഠം പഠിക്കാനാണ് അവർ ആവശ്യപ്പെട്ടത്. കാണാപാഠം പഠിക്കണമെങ്കിൽ കണ്ണു വേണ്ടേയെന്നായിരുന്നു ബ്ര. പോളിന്റെ ചോദ്യം. അതിന് കഴിയുമെന്ന് പറഞ്ഞ് അവർ യാത്രയായി.
അക്കാലത്ത് സഹോദരി പ്രസവം കഴിഞ്ഞ് കൊച്ചുകുഞ്ഞുമായി വീട്ടിലിരിക്കുന്ന സമയം. കുഞ്ഞിനെ ബ്ര. പോളിന്റെ അടുത്ത് കിടത്തിയിട്ടാണ് പലപ്പോഴും സഹോദരി പോവുന്നത്. കുഞ്ഞിനെ ലാളിച്ചു കിടക്കുമ്പോൾ സഹോദരി വന്ന് തക്‌സയെടുത്ത് വായിച്ച് കേൾപ്പിച്ച് പ്രാർത്ഥനകൾ പഠിപ്പിച്ചു. ജപമാലയുടെ ഓരോ രഹസ്യങ്ങൾ ചൊല്ലിയിട്ടാണ് ഓരോ പ്രാർത്ഥനകളും പഠിക്കാൻ ശ്രമിച്ചിരുന്നത്. അങ്ങനെ എല്ലാം പഠിച്ചെടുത്തു. അന്ന് രാത്രി മുഴുവനും ദിവ്യകാരുണ്യ സന്നിധിയിൽ തീക്ഷ്ണമായി പ്രാർത്ഥിച്ചു.
പുറത്ത് വർഷാവസാനത്തിന്റെ പടക്കംപൊട്ടലുകൾ. അകത്ത് ബ്ര. പോളിന്റെ നെഞ്ചിടിപ്പുകൾ അതിലും ഉയരത്തിൽ. ജനുവരി ഒന്നിന് പ്രഭാതത്തിൽ തൃശൂർ ബിഷപ്‌സ് ഹൗസിലെത്തി. ബിഷപ് മാർ റാഫേൽ തട്ടിലാണ് പട്ടം നൽകാൻ നിയുക്തനായിരിക്കുന്നത്. പ്രാർത്ഥനകൾ ചൊല്ലാനുള്ള പുസ്തകമെടുത്ത് ബ്ര. പോളിന്റെ കൈയിൽ കൊടുത്ത് ചൊല്ലാൻ പറഞ്ഞു. പേജുകളും പ്രാർത്ഥനകളും മാറിപ്പോകുന്നത് പിതാവിന് മനസിലായി. ”സാരമില്ല മകനേ, ധൈര്യമായിരിക്ക്” അദ്ദേഹം ഡീക്കനെ ആശ്വസിപ്പിച്ചു. തിരുപ്പട്ടത്തിന്റെ ശുശ്രൂഷകൾ വെളുത്തൂർ ദൈവാലയത്തിൽ ആരംഭിച്ചു. നിലവിളക്കിൽ തിരി തെളിയിക്കാനൊക്കെ പിതാവ് സഹായിച്ചു.
ബ്ര. പോളിന്റെ പട്ടം നടക്കുന്ന സമയമത്രയും പട്ടം നടക്കുന്ന മറ്റൊരു സഹോദരൻ ദിവ്യകാരുണ്യ സന്നിധിയിൽ കൈകൾ വിരിച്ചുപിടിച്ച് പ്രാർത്ഥിക്കുകയായിരുന്നു. തട്ടിൽ പിതാവും ഡീക്കനുംകൂടെ വെളുത്തൂരിലേക്കുള്ള കാർയാത്രയിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചാണ് പോയത്. ഇടവക ദൈവാലയത്തിലെത്തി. ബ്ര. പോളിന്റെ വീട്ടുകാർക്കും അടുത്ത ബന്ധുക്കൾക്കുമൊഴികെ ആർക്കും അറിയില്ലായിരുന്നു കണ്ണിന് കാഴ്ചയില്ലാത്ത അവസ്ഥ. അല്ലെങ്കിൽ ഇതാരെയും അറിയിക്കാൻ ദൈവം അനുവദിച്ചില്ലെന്ന് പറയുന്നതാകും കൂടുതൽ ശരി.
അച്ചൻ അന്ധനാണെന്നറിയാതെ…
ജപമാല കൈയിൽ കെട്ടിയിട്ടാണ് ബ്ര. പോൾ തിരുക്കർമങ്ങൾക്ക് അൾത്താരയിൽ കയറുന്നത്. ഒരു അന്ധനാണ് അൾത്താരയിൽ നിൽക്കുന്നതെന്ന് ദൈവജനത്തിന് തോന്നാത്ത വിധത്തിൽ ദൈവത്തിന്റെ ഇടപെടൽ അന്നവിടെ ഉണ്ടായി. കാഴ്ചയുള്ളവനായി സെമിനാരി ജീവിതം ആരംഭിക്കുകയും കാഴ്ചയില്ലാത്തവനായി പട്ടം സ്വീകരിക്കുകയും ചെയ്ത ആദ്യത്തെ കത്തോലിക്ക വൈദികനാണ് ഫാ. പോൾ കള്ളിക്കാടൻ.
പട്ടം സ്വീകരിച്ച ഫാ. പോൾ പ്രഥമ ദിവ്യബലിയാരംഭിച്ചു. പ്രാർത്ഥനകൾ തെറ്റാതിരിക്കാൻ സഹകാർമികരും പ്രാ ർത്ഥനകൾ ഉറക്കെ ചൊല്ലി. പക്ഷേ അത്ഭുതകരമായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്ല ഒഴുക്കോടെ എല്ലാ പ്രാർത്ഥനകളും കൃത്യമായി ഫാ. പോളിന്റെ മനസിൽ നൽകി. ഒരു ഘട്ടത്തിൽ ഉറക്കെ ചൊല്ലിയിരുന്ന സ ഹകാർമികരോട് സ്വരം താഴ്ത്തി ചൊല്ലാനും ആവശ്യപ്പെടേണ്ടിവന്നു.
പിറ്റേദിവസത്തെ കുർബാനയും പരസഹായമില്ലാതെ അർപ്പിച്ചു. ജപമാല അർപ്പിക്കുമ്പോൾ ഒരു ദൃശ്യം ഫാ. പോളിന് ലഭിച്ചു. പരിശുദ്ധ അമ്മ സ്വർഗത്തിലിരുന്ന് തമ്പുരാന്റെ മുന്നിൽ അലറിക്കരഞ്ഞ് ഫാ. പോളിനുവേണ്ടി മാധ്യ സ്ഥം യാചിക്കുന്ന ചിത്രം. അങ്ങനെ പരിശുദ്ധാത്മാവ് വിശുദ്ധ കുർബാനയുടെ പ്രാർത്ഥനകളെല്ലാം ഫാ. പോ ളിനെ പഠിപ്പിച്ചു. അന്നുമുതൽ ഇന്നുവരെ ഫാ. പോൾ അർപ്പിച്ച എല്ലാ പരിശുദ്ധ കുർബാനകളും കാണാപാഠമായിരുന്നു.
മൂന്നരമാസം ഒരു ദൈവാലയത്തിൽ അസിസ്റ്റന്റ് വികാരിയായി നിയമനവും ലഭിച്ചു. അന്നത്തെ വികാരി, കൊച്ചച്ചൻ കണ്ണു കാണാത്ത ആളാണെന്ന വിവരം ഇടവകക്കാരെ ആരെയും അറിയിച്ചുമില്ല. പിന്നീട് എട്ടരമാസം അതിരൂപത ഡീ-അഡീക്ഷൻ കേന്ദ്രമായ നെസ്റ്റിലായിരുന്നു ശുശ്രൂഷ. ചികിത്സകൾ തുടർന്നെങ്കിലും അസുഖം വായിലേക്ക് ബാധിച്ചു. വായിലെ തൊലിയെല്ലാം പോയി. പരിശുദ്ധ കുർബാനയിൽ തിരുരക്തം പാനം ചെയ്യുമ്പോൾ നീറ്റൽ സഹിക്കാനാവാതെ കരയുന്ന വൈദികൻ.
അനുഭവങ്ങൾ ലോകം അറിഞ്ഞത്.
പിന്നീട് സെഹിയോൻ ധോണി ധ്യാനകേന്ദ്രത്തിൽ ഫാ. റെന്നി പുല്ലുകാലായിൽ അച്ചനോടൊപ്പം ശുശ്രൂഷ ചെയ്യാനായിരുന്നു നിയോഗം. ആ ധ്യാനശുശ്രൂഷയിലാണ് ഫാ. പോൾ തന്റെ അനുഭവങ്ങൾ ആദ്യമായി പങ്കുവച്ചത്. നഴ്‌സിങ്ങ് കോളജിലെ കുട്ടികളാണ് ആ ക്ലാസ് കേട്ടത്. ഒരു മണിക്കൂർ പ്രഭാഷണം കഴിഞ്ഞിട്ടും ദൈവജനം മുഴുവൻ കരയുന്ന അഭിഷേകമാണ് അവിടെ സംഭവിച്ചത്.
പാലക്കാട് രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ നിർദേശപ്രകാരം രൂപതയിലെ വൈദികരുടെ മാസധ്യാനം നടത്താൻ ഫാ. പോൾ കള്ളിക്കാടൻ നിയോഗിക്കപ്പെട്ടു. സീനിയറായ പല വൈദികർക്കും ഇത് വലിയൊരു അനുഭവമാക്കി മാറ്റാൻ കർത്താവ് കൃപ നൽകി. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന സന്ദേശമാണ് എല്ലാ ശുശ്രൂഷകളിലും പ്രധാനമായും പങ്കുവച്ചത്.
ചികിത്സകൾ തുടർന്നു. എല്ലാ മാസവും പനി പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റാകുന്ന അവസ്ഥ. ഒരിക്കൽ ബി.പി വല്ലാതെ കുറഞ്ഞുവന്നു. അത്യാസന്ന നിലയിലെത്തി. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഐ.സി.യുവിലെത്തി പ്രാർത്ഥിച്ചു. അച്ചൻ മരിക്കുന്ന അവസ്ഥയിലെത്തി. മാതാപിതാക്കളെ വിവരമറിയിച്ചു. ഫാ. പോൾ കള്ളിക്കാടന്റെ ശരീരം മരുന്നുകളോടൊന്നും പ്രതികരിക്കാതായി. 2016 ഫെബ്രുവരിയിലായിരുന്നു ഈ സംഭവങ്ങൾ.
ദൈവം അത്ഭുതം പ്രവർത്തിച്ചു. ഡോക്ടർ ഒരു ദിവസം വന്ന് നോക്കുമ്പോൾ ബി.പി സാധാരണ നിലയിലായിരിക്കുന്നു. അങ്ങനെ ഡിസ്ചാർജായി. വലത്തെ കണ്ണിന് ഇരുപതു ശതമാനം കാഴ്ച പിന്നീട് തിരിച്ചുകിട്ടി. ടാബ് നോക്കി വചനം വായിക്കാമെന്നായി. ഒന്നരവർഷം അങ്ങനെ ശുശ്രൂഷകൾ തുടർന്നു. അതിനുശേഷം ദൈവം ആ കാഴ്ചയും തിരിച്ചെടുത്തു. ഓരോ ദിവസവും വായിക്കേണ്ട വചനം കാണാപാഠം പഠിക്കാനുള്ള കൃപ ദൈവം നൽകി. ടാബ് നോക്കി വായിക്കാനുള്ള കൃപ വീണ്ടും അദേഹത്തിന് ലഭിച്ചു.
സുവിശേഷത്തിലെ നാലായിരത്തോളം വചനങ്ങൾ പഠിക്കാൻ ദൈവം കൃപ നൽകി. ജപമാല ചൊല്ലി വചനം വായിക്കുമ്പോൾ ഒരു വാക്കുപോലും തെറ്റാതെ വായിക്കാനുള്ള കൃപയും പരിശുദ്ധാത്മാവ് നൽകുന്നുണ്ടെന്ന് ഫാ. പോൾ പറയുന്നു. കാണാതെ കുർബാന ചൊല്ലുന്ന, കാണാതെ വചനം പറയുന്ന വൈദികൻ എന്ന വിശേഷണവും ഫാ. പോളിന് ഈ നാളുകളിൽ കിട്ടി. ‘ചലിക്കുന്ന ബൈബിൾ’ എന്ന അപരനാമവും ഇക്കഴിഞ്ഞ നാളുകളിൽ കുട്ടികൾ പോളച്ചന് ചാർത്തിക്കൊടുത്തു. അങ്ങനെ രണ്ട് കണ്ണില്ലെങ്കിലും ജീവിക്കാമെന്ന് ഫാ. പോൾ കള്ളിക്കാടൻ തന്റെ പൗരോഹിത്യ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു.

Article on Abortion by Sherin Chacko

ഉണ്ണികള്‍ പിറക്കട്ടെ
മാനത്തൊരു കൊച്ചുനക്ഷത്രം… അത് പുഞ്ചിരിക്കുന്നു… ഭൂമിയിലുള്ള അമ്മമാരെയും കുഞ്ഞുങ്ങളെയും നോക്കി. ആ നക്ഷത്രം ജിയന്നയാണ്. വിശുദ്ധയായ ജിയന്ന ബറേത്ത മൊള. തന്‍റെ കുഞ്ഞിന് ജീവന്‍ നല്‍കാന്‍ സ്വജീവന്‍ ദാനമായി നല്‍കിയവളാണ് ജിയന്നാ. ഡോക്ടറായിരുന്ന, അമ്മായിരുന്ന ജിയന്ന, ജീവിതത്തിലുടനീളം സേവനത്തിന് മുന്‍ഗണന നല്‍കി.

ഇന്നു നമ്മുടെ ലോകത്തെ നോക്കി അവള്‍ ദുഖിക്കുന്നുണ്ടാവും.
ക്രിസ്മസിനെപ്പറ്റി ചിന്തിക്കുമ്പോൾ മനസിലേക്ക് വരുന്നത്, ഒരു ഡോക്ടര്‍ പങ്കുവെച്ച സംഭവം ആണ്….
ഒ.പിയിൽ നാലുവയസുകാരി കുഞ്ഞിനെയുംകൊണ്ട് ഒരമ്മ സിനിമയിലെ ഡയലോഗുപോലെ ഡോക്ടർക്ക് ‘ഓർമയുണ്ടോ ഈ മുഖം’ എന്ന് ചോദിച്ചപ്പോള്‍ ഡോക്ടര്‍ അങ്കലാപ്പിലായി. നേരത്തെ എന്തെങ്കിലും മാരകമായ രോഗം വന്നിട്ട് ചികിത്സിച്ച കുട്ടിയാണോ? ഏതെങ്കിലും രോഗത്തിന് ഓപ്പറേഷനുവേണ്ടി റഫർ ചെയ്യേണ്ടി വന്നിരുന്നോ? എന്നൊക്കെ ചിന്തകള്‍ പലവഴി സഞ്ചരിച്ചു. ഡോക്ടറുടെ സംശയഭാവം കണ്ടപ്പോൾ ആ സ്ത്രീ പറഞ്ഞു: ‘അന്ന് ഡോക്ടർ വളർത്തിക്കൊള്ളാം എന്നു പറഞ്ഞ കുട്ടിയാണ്.‘ എന്നിട്ടും അന്തിച്ചിരുന്നപ്പോൾ ആ അമ്മ തുടർന്നു. ”ഡോക്ടറിന്റെ അടുത്തല്ലേ, ഞാനീ കുഞ്ഞിനെ മൂന്നു മാസം ഗർഭിണിയായിരിക്കുമ്പോൾ അബോർഷൻ ഗുളിക ചോദിച്ചെത്തിയത്.” കുഞ്ഞിനെ മടിയിൽ ഇരുത്തി വളരെ ശബ്ദം കുറച്ചാണത് പറഞ്ഞത്, കുട്ടിയത് മനസിലാക്കാതിരിക്കാൻ. അപ്പോഴാണ് പഴയ സംഭവങ്ങൾ ഓര്‍ത്തത്. ഉദ്ദേശം അഞ്ച് വർഷങ്ങൾക്കു മുൻപ് മൂത്തകുട്ടിക്ക് മൂന്നു വയസും ഇളയകുഞ്ഞിന് അഞ്ചരമാസവും പ്രായമായിരിക്കെ, പലപ്പോഴായി പല രോഗങ്ങള്‍ക്കായി ആ സ്ത്രീ ചികിത്സയ്ക്കായി സമീപിക്കാറുണ്ടായിരുന്നു. ഭർത്താവിന്റെ തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഈ കൈക്കുഞ്ഞുമായി വീണ്ടും ഗർഭിണിയായാൽ ഉണ്ടാകാവുന്ന കഷ്ടപ്പാട് അവൾക്ക് അചിന്തനീയം. ഈ സാഹചര്യത്തിൽ അവരുടെ കുട്ടികളെ സ്ഥിരമായി കാണിക്കുന്ന ഡോക്ടർ എന്ന നിലയിൽ ഉപദേശം ചോദിക്കാനും സാധിക്കുമെങ്കിൽ ഗുളിക ഫാർമസിയിൽനിന്ന് വാങ്ങാൻ ഒരു കുറിപ്പ് തരപ്പെടുത്താനുമാണ് അവർ വന്നത്.

അബോർഷന് തുനിയരുതേയെന്നും കുഞ്ഞ് ജനിച്ചശേഷം ചെറിയ മക്കളെ നോക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, ഇനി ജനിക്കാൻപോകുന്ന കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാമെന്നും പറഞ്ഞ ആ ഡോക്ടര്‍ എത്രയോ പുണ്യം ചെയ്ത ഡോക്ടര്‍ ആണ്. ഡോക്ടറുടെ വാക്കുകൾ എന്ന നിലയ്ക്കവർ നൂറുശതമാനം ആത്മാർത്ഥതയോടെ അവർ അതു വിശ്വസിച്ചു. അബോർഷന് തുനിയാത്തതിനാൽ ദൈവമവർക്ക് പ്രതിഫലമായി രോഗങ്ങളില്ലാത്ത കുഞ്ഞിനെ കൊടുത്തു. രോഗികളെ ചികിത്സിച്ചു സുഖപ്പെടുത്തുമ്പോൾ ലഭിക്കുന്ന സംതൃപ്തിയെക്കാളും വളരെ അധികമായിരുന്നു അപ്പോഴുണ്ടായ ആത്മസംതൃപ്തിയെന്നു ഡോക്ടര്‍ പങ്കുവയ്ക്കുകയുണ്ടായി.
ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞ് അമ്മയുടെ കൈയിലിരുന്ന് പുഞ്ചിരിക്കുമ്പോൾ ലഭിക്കുന്ന സംത്യപ്തി ലോകത്ത് വേറെയൊരു സന്തോഷത്തിനും പകരംവയ്ക്കാനാവില്ല. ഇന്നു വൈദ്യശാത്രം പുരോഗമനത്തിന്‍റെ പാതയില്‍ ഉയര്‍ന്നിട്ടും എയിഡ്സ്നും കാന്‍സറിനും മുന്‍പില്‍ പകച്ചുനില്‍ക്കുമ്പോള്‍ മരുന്നു കണ്ടുപിടിക്കണ്ടവര്‍ ഈ കൊലപാതകത്തിന് ഇരയായോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. വരാനിരിക്കുന്നതെയുള്ളു എന്നു നമ്മുക്ക് ആശ്വസിക്കാം..പ്രാര്‍ത്ഥിക്കാം…
”കർത്താവിന്റെ ദാനമാണ് മക്കൾ; ഉദരഫലം ഒരു സമ്മാനവും” (സങ്കീ.127:3).

മനുഷ്യര്‍ക്ക്‌ മൗലികാവകാശങ്ങള്‍ നല്‍ കിയത്‌ ദൈവമാണ്‌. രാഷ്‌ട്രീയ നിയമങ്ങള്‍ക്കോ, തത്വസംഹിതകള്‍ക്കോ അവ നി ഷേധിക്കാനാവില്ല. ജീവിക്കാനുള്ള അവകാശം അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌. ഇനി ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ തന്നെ മറ്റുള്ളവരുടെ ജീവന്‍റെമേല്‍ കൈവച്ചാല്‍ അതിന്‌ നിയമപരമായ ശിക്ഷയില്ലേ? ഭ്രൂണഹത്യ പാപവും അനീതിയുമാകുന്നത്‌ മനുഷ്യജീവനെ നശിപ്പിക്കുന്ന പ്രവൃത്തിയായതുകൊണ്ടാണ്‌. ഒരു സ്‌ത്രീയുടെ ശരീരത്തെക്കുറിച്ച്‌ തീരുമാനമെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്‌. പക്ഷേ അവളുടെ ഉള്ളിലുള്ളത്‌ അവളുടെ ശരീരമല്ലെങ്കിലോ?
അതിന്‌ കണ്ണുകളും ഹൃദയവും തലച്ചോറും ശ്വാസകോശവും കൈകളും കാലുകളുമുണ്ട്‌. രക്തഗ്രൂപ്പും ഡി.എന്‍.എ യും വ്യത്യസ്‌തമാണ്‌. ഒരു കുഞ്ഞ്‌ ജനിച്ചശേഷം വധിക്കുന്നതും ജനിക്കുന്നതിന്‌ മുന്‍പ്‌ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോള്‍ വധിക്കുന്നതും തമ്മില്‍ വ്യത്യാസമില്ല. രണ്ടും കൊലപാതകം തന്നെ. അമ്മയുടെ ഉള്ളില്‍ വളരുന്ന കുഞ്ഞ്‌ വേദനയോടും സ്‌പര്‍ശനത്തോടും ശബ്‌ദത്തോടും പ്രതികരിക്കുന്നു. ഇതൊക്കെ ആര് കാണാന്‍? ആര് മനസിലാക്കാന്‍?
”ഞാൻ വന്നിരിക്കുന്നത് നിങ്ങൾക്ക് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ.10:10)
അബോർഷൻ ചെയ്യുന്ന ഡോക്‌ടേഴ്‌സ്, സഹായിക്കുന്ന നേഴ്‌സ്/പ്രേരിപ്പിക്കുന്നവർ ഇവർക്കെല്ലാം മാനസാന്തരം ഉണ്ടാകുവാനായി പ്രാർത്ഥിക്കാം. ജീവിതസുഖം മുഴുവൻ നുണയുവാനായി പാപത്തിന്‍റെ വഴികളിൽ ചരിക്കാതെ നേർവഴിയിൽ നയിക്കപ്പെടാൻ നമ്മുക്ക് സാധിക്കട്ടെ.

തന്‍റെ കുഞ്ഞിന് ജീവന്‍ നല്‍കാന്‍ സ്വജീവന്‍ ദാനമായി നല്‍കിയ ഡോക്ടറായിരുന്ന, അമ്മായിരുന്ന വി.ജിയന്നാ. ഇന്നത്തെ യുഗത്തിന്, വേറൊരു ജീവനെ തിരിച്ചറിയാത്ത ജിവനുള്ള അമ്മയ്ക്ക്, ജിവനുള്ള വൈദ്യശാത്രത്തിന്……മാത്യകയാകട്ടെ…..

ഏതാണ് യഥാർത്ഥ ദൈവം ?അരവിന്ദാക്ഷമേനോൻ വേദങ്ങളിൽനിന്ന്

*തൊണ്ണൂറുകളിൽ നാം ഒരു മണിക്കൂർ ശ്വാസമടക്കി കേട്ട സാക്ഷ്യം*….. അന്ന് ശ്രീ അരവിന്ദാക്ഷമേനോൻ പറഞ്ഞതിൽ നിന്ന്‌ …..
വേദങ്ങളിലെ പ്രജാപതി ആര്?

ഒരിക്കല്‍ തമിഴ്നാട്ടിലെ സേലം എന്ന പട്ടണത്തില്‍ ദൈവനിഷേധം പറഞ്ഞു കൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് ഒരാള്‍ എന്നെ കാണാന്‍ വന്നു. ഒരു ബ്രാഹ്മണനായി ജനിച്ച് ദാരിദ്ര്യത്തില്‍ വളര്‍ന്ന്, സ്വന്തം അധ്വാനം കൊണ്ട് പഠിച്ച് വക്കീലായി. ജഡ്ജിയായി, ഹൈക്കോടതിയുടെ ജഡ്ജിയായി, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഒരു ബ്രാഹ്മണന്‍. സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധമായ പാണ്ഡിത്യമുള്ള പണ്ഡിതനായ ഒരു ബ്രാഹ്മണന്‍. ദൈവനിഷേധം പറഞ്ഞുകൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് അദ്ദേഹമെന്നോടു പറഞ്ഞു:
“തനിക്ക് ജീവിതത്തില്‍ രണ്ടു പ്രാവശ്യം തെറ്റു പറ്റി. ജീവിതത്തില്‍ വലിയ ദുഃഖവും ദുരിതവുമൊക്കെയുണ്ടായപ്പോള്‍ ദൈവത്തിലേക്കു തിരിയുന്നു എന്ന ധാരണയോടെ താന്‍ തിരിഞ്ഞത് ദൈവത്തിലേക്കൊന്നുമായിരുന്നില്ല. ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിലേക്കുമായിരുന്നു. തെറ്റിപ്പോയി.” എനിക്ക് വലിയ അത്ഭുതം തോന്നി.
ഈ മനുഷ്യന്‍ ബ്രാഹ്മണനാണ്. ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ പൂജിച്ച് ആ പൂജകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വംശത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. അദ്ദേഹം തന്നെ എന്നോട് പറയുന്നു: “താന്‍ ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളെ പൂജിച്ചത് തെറ്റിപോയി.” രണ്ടാമത് ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളുടെ മുന്നില്‍ നേര്‍ച്ച കാഴ്ചകള്‍ വച്ചു പൂജിച്ചിട്ട് പ്രയോജനമൊന്നും കിട്ടാതെ വന്നപ്പോള്‍ താന്‍ ദൈവനിഷേധത്തിലേക്കും നിരീശ്വര വാദത്തിലേക്കും തിരിഞ്ഞു. അതും തെറ്റിപ്പോയി. രണ്ടു തെറ്റുകളും തിരുത്തണം. ഞാനൊരു ഹിന്ദുവായി ജനിച്ചവനാണ്. ഹൈന്ദവനായി ജനിച്ചതില്‍ അഭിമാനിക്കേണ്ടവനാണ്. ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കണമെങ്കില്‍ ഹിന്ദുമതത്തിന്‍റെ മതഗ്രന്ഥങ്ങള്‍ വായിക്കണം.” വലിയ അഹങ്കാരത്തോടെ ഞാനദ്ദേഹത്തോടു പറഞ്ഞു: “മതഗ്രന്ഥങ്ങള്‍ വായിക്കുകയല്ല, കാണാതെ പഠിച്ചിട്ട് നടക്കുകയാണ് ഞാന്‍. രാമായണം, മഹാഭാരതം, മഹാഭാഗവതം ഏതില്‍ നിന്നു വേണമെങ്കിലും ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാല്‍ മറുപടി പറയാം. അതുപോലെ അതൊക്കെ പഠിച്ചു മനസ്സില്‍ കൊണ്ടു നടക്കുകയാണ്. ഇനി അതൊന്നും വായിച്ചു രക്ഷപെടുന്ന പ്രശ്നമില്ല.” അപ്പോള്‍ അദ്ദേഹം എന്നെ കളിയാക്കി. എനിക്ക് വിവരമില്ലെന്ന് പറഞ്ഞു ആദ്യം. എന്നിട്ട് പറഞ്ഞു: “താനീ പറഞ്ഞതൊന്നും മതഗ്രന്ഥങ്ങളേയല്ല. രാമായണവും മഹാഭാരതവും ഭാഗവതവുമൊന്നും മതഗ്രന്ഥങ്ങളല്ല. അവയൊക്കെ വെറും കഥപുസ്തകങ്ങളാണ്. മനുഷ്യന്‍റെ വിശ്വാസം വര്‍ധിപ്പിക്കാന്‍ വേണ്ടി മനുഷ്യന്‍ തന്നെ എഴുതിയുണ്ടാക്കിയ കഥകളാണ് ഇതിഹാസങ്ങള്‍! ഇതൊന്നുമല്ല മതഗ്രന്ഥങ്ങള്‍. ഹിന്ദുമതത്തിന്‍റെ ആധികാരികമായ മതഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. എഴുതപ്പെട്ട നാലു വേദങ്ങള്‍ ഋഗ്വേദം, യജുര്‍‌വേദം, സാമവേദം, അഥര്‍വ വേദം.
ഇതില്‍ ആദ്യത്തെ മൂന്നു വേദങ്ങളില്‍ പ്രത്യക്ഷമായും അഥര്‍വ വേദത്തില്‍ ‍ പരോക്ഷമായും ആരാണു ദൈവം? ആരാണു മനുഷ്യന്‍? എന്തിനാണു മനുഷ്യന്‍ ദൈവത്തെ ആരാധിക്കുന്നത്? എങ്ങനെയാണ് ആരാധിക്കേണ്ടത്? ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ വായിക്കണം. തനിക്കു വെളിച്ചം കിട്ടും. സത്യം കണ്ടെത്താന്‍ കഴിയും. സമാധാനം ഉണ്ടാകും, അദ്ദേഹമെന്നെ ഉപദേശിച്ചു.
അദ്ദേഹത്തിന്‍റെ ഉപദേശം കേട്ടിട്ട് എനിക്കു ദൈവവിശ്വാസമുണ്ടായൊന്നുമില്ല. എങ്കിലും അദ്ദേഹം പറഞ്ഞതിലെന്തോ കാര്യമുണ്ട്. അതെന്താണെന്നു മനസ്സിലാക്കണം എന്ന വിചാരത്തോടെ ഞാന്‍ കോട്ടയത്തെ പബ്ലിക് ലൈബ്രറിയില്‍ നിന്നും ഋഗ്വേദത്തിന്‍റെ മലയാള പരിഭാഷ, ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട്‌ എന്ന പണ്ഡിതന്‍ എഴുതിയ ഋഗ്വേദഭാഷാ ഭാഷ്യം” ആ പുസ്തകമെടുത്തു വായിക്കുവാന്‍ തുടങ്ങി. കുറച്ചു വായിച്ചു കഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞ ഒരു കാര്യം സത്യമാണെന്ന് മനസ്സിലായി. “വെളിച്ചം കിട്ടാന്‍ തുടങ്ങി” ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ നിന്നും എനിക്കു കിട്ടിയ ആദ്യത്തെ വെളിച്ചം; “എന്‍റെ ദുഃഖത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടെയും കാലത്ത് ഞാന്‍ ഏതൊക്കെ ദൈവങ്ങളുടെ മുന്നില്‍ പോയി നേര്‍ച്ച കാഴ്ചകള്‍ കൊടുത്തു പ്രാര്‍ത്ഥിച്ചിട്ടുണ്ടോ, അവരാരും ദൈവങ്ങളല്ല എന്നു മനസ്സിലായി. അങ്ങനെ ദൈവങ്ങളില്ല. ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ പ്രപഞ്ച സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചു മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ,
“ഏകം സത് വിപ്രാ, ബഹുധാവദന്തി”
(സത്യമായ ദൈവം ഒന്നേയുള്ളൂ.പണ്ഡിതന്‍മാര്‍ അതിനെ പല രൂപങ്ങളില്‍ കാണുന്നു എന്നുമാത്രം!)
ദൈവം ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവാണ്. സകല സൃഷ്ടികള്‍ക്കും പിതാവാണ്. ഭൂമിയിലെ സകല മനുഷ്യവംശങ്ങള്‍ക്കും ആദിപിതാവായ, പരമ പിതാവായ ഈശ്വരന്‍, ബ്രഹ്മം! അങ്ങനെ ഒരേയൊരു ദൈവമേയുള്ളൂ. ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. പരമപിതാവായ ഈശ്വരന്‍ സര്‍വവ്യാപിയാണ്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടു തന്നെ ദൈവത്തിനു രൂപമില്ല. അരൂപിയാണ്. അരൂപിയായ ദൈവത്തിന്‍റെ രൂപമുണ്ടാക്കാന്‍ സാദ്ധ്യമല്ലാത്തതു കൊണ്ട് ദൈവത്തിന്‍റേത് എന്നു പറഞ്ഞ് രൂപങ്ങളുണ്ടാക്കി വച്ച് വിഗഹങ്ങളുണ്ടാക്കി വച്ച്, അവയോടു പ്രാര്‍ത്ഥിക്കരുത്. തെറ്റാണ് നിഷ്പ്രയോജനമാണ്.
“മൃത്ശിലാ ധാതുദാര്‍വ്വാദി, മൂര്‍ത്താ വിശ്വമവിദ്യയാ, ക്ളിശ്യന്തി തപസാ മൂഢാ, പരാം ശാന്തീം നയാന്തിതേ”
കല്ല്‌, മണ്ണ്‍, മരം, ലോഹം ഇവ കൊണ്ടുണ്ടാക്കുന്ന വിഗ്രഹങ്ങളില്‍ ദൈവമുണ്ട് എന്നു വിചാരിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ മൂഢനാകുന്നു. സ്വന്തം ഭക്തി കൊണ്ട് അവന്‍ ദുഃഖം സമ്പാദിക്കുന്നു. മോചനം പ്രാപിക്കുന്നതുമില്ല. ഇങ്ങനെയുള്ള തത്വങ്ങളൊക്കെ മനസ്സിലായി, കാണിച്ചതൊക്കെയും അബദ്ധമായി എന്നും മനസ്സിലായി. വിശുദ്ധ ബൈബിളിന് 73 പുസ്തകങ്ങളുള്ളതു പോലെ ഋഗ്വേദത്തിനു പത്തു പുസ്തകങ്ങളുണ്ട്.- പത്ത് മണ്ഡലങ്ങള്‍. ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള മണ്ഡലങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍, നിരവധി സന്ദര്‍ഭങ്ങളില്‍ ആരാണു ദൈവം, ആരാണു മനുഷ്യന്‍, മനുഷ്യന്‍ എന്തിനാണു ദൈവത്തെ ആരാധിക്കുന്നത് എങ്ങനെയാണ് ആരാധിക്കേണ്ടത് ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ ഒരു കാര്യം എന്‍റെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചു. പരമപിതാവായ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ ഒരു പുത്രന്‍ ജനിക്കുന്നു. സകല‍ സൃഷ്ടികള്‍ക്കും മുന്‍പേ ഉണ്ടായവന്‍ ഈ പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പുതന്നെ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ട് ദൈവത്തോടൊപ്പം, ദൈവത്തെപ്പോലെ തന്നെ അരൂപിയായി നിലനില്‍ക്കുന്നവന്‍ ദൈവപുത്രന്‍. ഹിരണ്യഗര്‍ഭന്‍ എന്നും പ്രജാപതി എന്നും അറിയപ്പെടുന്ന ഈ ദൈവപുത്രന്‍ യഥാസമയം ഭൂമിയില്‍ വരും. ഇഹലോകത്തില്‍ മനുഷ്യന്‍റെ പാപങ്ങള്‍ വര്‍ദ്ധിച്ച്, മനുഷ്യന് അവനവനാല്‍ പാപമോചനം നേടാന്‍ സാദ്ധ്യമല്ല എന്ന ഘട്ടമെത്തുമ്പോള്‍ അരൂപിയായ ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുന്നു.
“സോകാമയതമേധ്യം മഇദം സ്യാത്, ആത്മന്വയനേന സ്യാമിതി” (ബൃഹദരണ്യകോപനിഷത് 1:2:7).
(പ്രജാപതി പിതാവായ ദൈവത്തോട് തനിക്ക് യജ്ഞയോഗ്യമായ ഒരു ശരീരം തരണമെന്നും ആ ശരീരത്താല്‍ താന്‍ രൂപം പ്രാപിക്കട്ടെ എന്നും ആഗ്രഹിച്ചു.)
പിതാവായ ദൈവം തന്‍റെ അനന്തമായ ജ്ഞാനത്തെ സ്ത്രീയായി, കന്യകയായി, ഭൂമിയില്‍ അവതരിപ്പിച്ച് അവളില്‍ ഗര്‍ഭമായി ഭ്രൂണമായി തന്‍റെ പുത്രന്‍ പ്രജാപതിയെ ഉരുവാക്കി ജനിപ്പിച്ച് വളര്‍ത്തുന്നു. വേദവേദാംഗ ശാസ്ത്രങ്ങളില്‍ പാരംഗതനായി വളരുന്ന ദൈവപുത്രന്‍ പ്രജാപതി മനുഷ്യവംശത്തിനു സാരോപദേശങ്ങള്‍ നല്‍കുന്നു. എന്താണു പാപം, എന്താണു പുണ്യം, ഏതാണു തെറ്റ് ഏതാണു ശരി, എന്താണ് ചെയ്യേണ്ടത്. എന്താണ് ചെയ്യരുതാത്തത്‌ എന്നു മനുഷ്യനെ ഉപദേശിച്ചു കൊണ്ട് സഞ്ചരിക്കുന്നു. മനുഷ്യന് പാപബോധം നല്‍കി, മനുഷ്യനു പാപമോചനം നല്‍കി. മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുന്നതിനുള്ള ഈ യജ്ഞത്തിന്‍റെ പൂര്‍ത്തീകരണത്തിനായി ദൈവപുത്രനായ പ്രജാപതി തന്‍റെ നിയോഗ കാലത്തിനു ശേഷം സ്വയം യാഗമായിത്തീരുന്നു. ബലിയായിത്തീരുന്നു. ഋഗ്വേദത്തിന്‍റെ പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാം മന്ത്രത്തില്‍ ദൈവപുത്രനായ പ്രജാപതി മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനായി എപ്രകാരമാണ് ബലിയായിത്തീരുന്നത് എന്ന്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഭൂമിയില്‍ താഴ്ത്തിയ മരത്തൂണില്‍ ചേര്‍ത്ത് കരചരണങ്ങള്‍ ഇരുമ്പാണി കൊണ്ട് ബന്ധിച്ചു. രക്തം വാര്‍ന്നു മരിച്ച്, മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതി..!
ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപമോചനത്തിനുവേണ്ടി ബലിയായിത്തീര്‍ന്നു മരിക്കുന്ന ഒരു ദൈവ പുത്രനെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്ക് വലിയ സംശയം! വലിയ ചിന്താക്കുഴപ്പം! അപ്പോള്‍ ഞാന്‍ ചില വേദപണ്ഡിതന്‍മാരെ പോയിക്കണ്ടു ചോദിച്ചു. “ആരാണ് ദൈവപുത്രന്‍, ആരാണ് പ്രജാപതി? എന്താണിതിന്‍റെ അര്‍ത്ഥം?” അതിലൊരു പണ്ഡിതന്‍ പറഞ്ഞു: “ഉണ്ട്, പ്രജാപതി സങ്കല്പമുണ്ട്. പ്രജ എന്നു പറഞ്ഞാല്‍ മനുഷ്യന്‍; പതി എന്നു പറഞ്ഞാല്‍ രക്ഷകന്‍. മനുഷ്യന്‍റെ രക്ഷകനായി ദൈവത്തില്‍ നിന്നു ജനിക്കുന്ന ഒരു പുരുഷന്‍ വരും, ഇതുവരെ വന്നിട്ടില്ല. നാമിപ്പോഴും പ്രതീക്ഷിക്കുകയാണ്.” ഈ സമയമത്രയും യേശുക്രിസ്തുവിന്‍റെ രൂപം എന്‍റെ മനസ്സിലുണ്ട്. എന്നാല്‍ എന്നിലെ ശക്തനായ ഹിന്ദു അതംഗീകരിക്കാന്‍ തയാറായില്ല. അങ്ങനെയൊന്നു ചിന്തിക്കുവാന്‍ പോലും തയാറായില്ല. എങ്കിലും ഞാന്‍ ഒരു ഹിന്ദു മാത്രമല്ല, ഞാന്‍ നിരീശ്വരവാദിയാണ്, യുക്തിവാദിയാണ്. ആ ഒരു തന്‍റേടത്തില്‍ ഞാന്‍ ആ പണ്ഡിതനോടു ചോദിച്ചു: “യേശുക്രിസ്തുവിനെക്കുറിച്ചെങ്ങാനുമായിരിക്കുമോ ഈ പരാമര്‍ശം?”
“അങ്ങനെ ചിന്തിക്കാനെന്താ കാര്യം?” ഞാന്‍ പറഞ്ഞു: “ലക്ഷണങ്ങള്‍!” ഋഗ്വേദത്തില്‍ രണ്ടു ലക്ഷണങ്ങള്‍ പറയുന്നുണ്ട്, ദൈവ പുത്രനായ പ്രജാപതിയുടെ രണ്ട് ലക്ഷണങ്ങള്‍!
ഒന്ന്‍: “ദൈവപുത്രനായ പ്രജാപതി രൂപത്തില്‍ മനുഷ്യനും, പ്രകൃതത്തില്‍ ദൈവം തന്നെയുമായിരിക്കും.”
രണ്ട്: ദൈവപുത്രനായ പ്രജാപതി മനുഷ്യ രൂപത്തില്‍ ഭൂമിയില്‍ വന്ന്‍, മനുഷ്യ വംശത്തിന്‍റെ പാപം മുഴുവന്‍ സ്വന്ത ശരീരത്തില്‍ ആവഹിച്ച് ബലിയായിത്തീര്‍ന്ന്‍ യാഗമായിത്തീര്‍ന്നു മരിക്കും. പക്ഷെ ദൈവപുത്രനായതുകൊണ്ട് മരണമില്ലാത്തവനാണ് അമരനാണ്. അതുകൊണ്ട് യാഗശേഷം വീണ്ടും ജീവനെ പ്രാപിക്കും.”
യജുര്‍‌വേദത്തിന്‍റെ ബ്രാഹ്മണ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ യാഗത്തെക്കുറിച്ച് ഏഴ് യാഗവിധികളുണ്ട്.
ഒന്ന്‍: യാഗസമയത്ത് ബലിപുരുഷന്‍റെ തലയില്‍ ബലൂസിച്ചെടിയുടെ വള്ളികള്‍ കൊണ്ട് മെനഞ്ഞ ഒരു കിരീടം ധരിപ്പിക്കണം (ബലൂസി: മുള്ളുകളുള്ള ഒരു കാട്ടുവള്ളി)
രണ്ട്: കരചരണങ്ങളില്‍ ഇരുമ്പാണിയടിച്ച് യുപത്തില്‍ ബന്ധിക്കണം (യുപം: യാഗശാലയില്‍ ബലിമൃഗത്തെ ബന്ധിക്കാന്‍ വേണ്ടി ഭൂമിയില്‍ താഴ്ത്തിയ മരത്തൂണ്)
മൂന്ന്‍: അപ്രകാരം ബന്ധിക്കുമ്പോള്‍ ബലിപുരുഷന്‍റെ അസ്ഥികള്‍ തകര്‍ന്നു പോകാന്‍ പാടില്ല.
നാല്: മരണത്തിനു മുമ്പ് ബലി പുരുഷന് “സോമരസം” – പുളിച്ച മദ്യം കുടിക്കാന്‍ കൊടുക്കണം.
അഞ്ച്: മരണശേഷം ബലിപുരുഷനെ പുതപ്പിച്ച ‘കച്ച’ – വസ്ത്രം ഹോതാക്കള്‍ പങ്കിട്ടെടുക്കണം.
ആറ്: മരണശേഷം ബലിപുരുഷന്‍റെ ശരീരം-മാംസം- ഭക്ഷിക്കപ്പെടണം.
ഏഴ്: മരണശേഷം ബലിപുരുഷന്‍റെ രക്തം പാനം ചെയ്യപ്പെടണം.
ഈ ഏഴ് യാഗവിധികളും- ഹൈന്ദവ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ പറയുന്ന ഏഴ് യാഗവിധികളും നസ്രായനായ യേശുവിന്‍റെ ക്രൂശീകരണത്തില്‍ കൃത്യമായി പാലിക്കപ്പെട്ടു എന്നും അതുകൊണ്ടുതന്നെ യേശുവിന്‍റെ മരണം ഒരു സാധാരണ മരണമല്ല, യഥാര്‍ത്ഥ യാഗമാണ്‌, യാഗവിധി പ്രകാരം നടന്ന യാഗമാണ്‌ എന്ന്‍ ഈയിടെ ഒരാള്‍ പ്രസംഗിച്ചു, ഞാന്‍ കേട്ടു. അതുകൊണ്ടാണു സംശയം. പണ്ഡിതന്‍ പറഞ്ഞു: “അങ്ങനെ വരാന്‍ വഴിയില്ല. യേശുവിന്‍റെ മരണം അങ്ങു പാശ്ചാത്യ ദേശത്തല്ലേ, ജറുസലേമിലോ മറ്റോ ഇവിടെയങ്ങുമല്ലല്ലോ.” അറിയാതെ ഒരു കുരുത്തക്കേട് ഞാനാ പണ്ഡിതനോടു പറഞ്ഞു പോയി – പറയരുതായിരുന്നു എന്ന്‍ പിന്നീട് തോന്നി. ആ മനുഷ്യന്‍റെ ദേഷ്യം കണ്ടപ്പോള്‍ “ഇവിടെയായിരിക്കണം എന്നു വേദത്തിലൊന്നും പറഞ്ഞിട്ടില്ല. ദൈവം, മനുഷ്യന്‍, ഭൂമി മൂന്നു പരാമര്‍ശങ്ങളെയുള്ളൂ. ഭൂമിയിലെവിടെ വേണമെങ്കിലുമാകാം, ജെറുസലേമിലുമാകാം” ഇതു പറഞ്ഞപ്പോള്‍ ആ പണ്ഡിതൻ എന്‍റെ നേരെ ചൂടായി. “ഇതു മതപരമായ കാര്യമാണ്. ദൈവകാര്യമാണ്. ദുഃസ്തര്‍ക്കം പാടില്ല, തന്‍റെ യുക്തിവാദമൊന്നും എന്‍റെ അടുത്തിറക്കരുത് പൊയ്ക്കൊള്ളുക”
മനസ്സില്‍ ഈ സംശയങ്ങളുമായി പിന്നീട് ഞാൻ പോയത് എന്നെ വേദം വായിക്കുവാന്‍ പ്രേരിപ്പിച്ച, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ആ ബ്രാഹ്മണ പണ്ഡിതന്‍റെ അടുത്തേയ്ക്കാണ്. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “സംശയമായിരിക്കുന്നു.” ആദ്യം അദ്ദേഹം പറഞ്ഞു: “ഇതു മലയാളത്തിലല്ലേ എഴുതിയിരിക്കുന്നത്, തനിക്കു മനസ്സിലായില്ലേ?” ഞാന്‍ പറഞ്ഞു: “മനസ്സിലാകുന്നൊക്കെയുണ്ട് പക്ഷെ സംശയം തോന്നുന്നു.”
സഹോദരങ്ങളെ, ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിച്ച ആ മനുഷ്യന്‍! ഒരു ബ്രാഹ്മണനായി ജീവിച്ച് ബ്രാഹ്മണനായി തന്നെ ജീവിച്ച ആ മനുഷ്യന്‍! അദ്ദേഹമെന്നോടു പറഞ്ഞു: “സംശയിക്കാനൊന്നുമില്ല! ലോകമറിഞ്ഞ് മനുഷ്യനറിഞ്ഞ് ഭൂമിയില്‍ വന്ന്‍ മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനും വീണ്ടെടുപ്പിനുമായി പരിശ്രമിച്ച് ആ പരിശ്രമത്തിന്‍റെ അവസാനം സ്വയം യാഗമായിത്തീര്‍ന്ന ഒരാളേയുള്ളൂ. അത് യേശുക്രിസ്തുവാണ്.”
🙏🙏🙏